ന്യൂയോര്‍ക്ക് : ആഗോള ഭീകരൻ ഒസാമ ബിൻ ലാദന്‍റെ ജീവിതത്തിലെ ചില അറിയാത്ത കഥകള്‍ പറയുന്ന ഡോക്യുമെന്‍ററി എത്തുന്നു. ബിൻ ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്ന് അറിയപ്പെടുന്ന ഈ ഡോക്യുമെന്‍ററി നാഷണല്‍ ജോഗ്രഫിയുടെയാണ്.
ഡോക്യുമെന്ററി ഈ മാസം 10 ന് ചാനല്‍ സംപ്രേക്ഷണം ചെയ്യും. ബിന്‍ലാദന്റെ പക്കല്‍ നിന്നും കണ്ടെടുത്ത ഡിജിറ്റല്‍ സാമഗ്രികളെയാണ് ഡോക്യുമെന്ററി പ്രധാനമായും വിശകലനം ചെയ്യുന്നത്.
2011 ലാണ് ബിന്‍ലാദനെ അമേരിക്കന്‍ സൈന്യം വധിച്ചത്. വധിച്ച ശേഷം ബിന്‍ലാദന്റെ പക്കല്‍ നിന്നും അശ്ലീല വീഡിയോകളുടെ ശേഖരം കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നുമാണ് ആശയവിനിമയത്തിനായി ഇത്തരം വിഡീയോകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ഈ വീഡിയോകള്‍ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
മറ്റ് ഭീകരരുമായി ആശവിനിമയം നടത്താന്‍ ബിന്‍ലാദന്‍ അശ്ലീല വീഡിയോകള്‍ ഉപയോഗിച്ചിരുന്നതായി മാദ്ധ്യമ പ്രവര്‍ത്തകനും, സുരക്ഷാ കൗണ്‍സില്‍ വിദഗ്ധനുമായ പീറ്റര്‍ ബെര്‍ഗെന്‍ പറഞ്ഞു. കണ്ടെടുത്ത ഹാര്‍ഡ് ഡ്രൈവുകളില്‍ നിന്നും ഒരു പാട് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments