ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഇന്ത്യയുടെ പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് യുഎന്നിൽ പാകിസ്ഥാനു നേരെ രൂക്ഷമായ ആക്രമണമഴിച്ചു വിട്ടത്.
‘ഭീകരവാദത്തിന്റെ തിക്തഫലങ്ങൾ വളരെയധികം അനുഭവിച്ച ഒരു രാജ്യമാണ് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദവും, 2008 മുംബൈ ഭീകരാക്രമണവും, 2016 പത്താൻകോട്ട് ഭീകരാക്രമണവുമെല്ലാം ഇന്ത്യയിൽ നിരവധി രക്തസാക്ഷികളെയും ഇരകളെയും സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. ഭീകരവാദത്തിന് മനുഷ്യർ കൊടുക്കേണ്ടി വരുന്ന വില നല്ലപോലെ ഞങ്ങൾക്കറിയാം, അതിനാൽ, തന്നെ ഇതിന്റെ സൂത്രധാരൻമാരെ ഞങ്ങൾ വിചാരണയ്ക്ക് വിധേയരാക്കുക തന്നെ ചെയ്യും.’ തിരുമൂർത്തി വ്യക്തമാക്കി.
അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ഇപ്പോഴും തള്ളിപ്പറയാനോ കേന്ദ്ര നടപടികളെടുക്കാൻ ഓഫ് പാകിസ്ഥാൻ വിമുഖത കാണിക്കുന്നുവെന്ന് മൂർത്തി വിമർശിച്ചു. എന്തിനധികം, ആക്രമണം നടന്ന് 20 വർഷം കഴിഞ്ഞിട്ടും, ഇപ്പോഴും ഉസാമ ബിൻ ലാദനെ രക്തസാക്ഷിയായി കാണുന്ന, അവരെ പിന്തുണക്കുന്ന നേതാക്കൾ നമ്മൾക്കിടയിലുണ്ടെന്നും പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു.
Post Your Comments