ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച സംഭവം വിവാദമായിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. അഫ്ഗാനിസ്താനിലെ ഒരു പ്രമുഖ ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാ മെഹ്മൂദ് ഖുറേഷി മൗനം പാലിച്ചത്.
Also Read: ‘മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപം നഴ്‌സ് ബലാത്സംഗത്തിന് ഇരയായി’: ഗുരുതര ആരോപണവുമായി പ്രതിപക്ഷം
ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പാക് വിദേശകാര്യ മന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാതെ വന്നതോടെ സ്വന്തം അഭിപ്രായം വ്യക്തമാക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമാനമായ രീതിയില്‍ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും പെരുപ്പിച്ച് കാണിക്കുകയുമാണ് ഉണ്ടായതെന്ന് ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
അതേസമയം, കഴിഞ്ഞ വര്‍ഷം പാകിസ്താന്‍ പാര്‍ലമന്റില്‍ സംസാരിക്കവേയാണ് ഇമ്രാന്‍ ഖാന്‍ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. അമേരിക്കക്കാര്‍ വന്ന് അബാട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്നും ലാദനെ രക്തസാക്ഷിയാക്കിയെന്നുമായിരുന്നു ഇമ്രാന്റെ പരാമര്‍ശം. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Post Your Comments