ലണ്ടൻ: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് വൈറസ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വാക്‌സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സ; മുഖ്യമന്ത്രി
കോവിഡ് പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോൾ മറ്റുളളവർ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്ന് അദ്ദഹം പറഞ്ഞു. ഒന്നിച്ച് നിന്നു പോരാടിയാൽ ഈ യുദ്ധത്തിൽ വിജയിക്കും. ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. ഇന്ത്യയിലേക്ക് നടത്തിയ പല വിനോദ യാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങൾക്ക് പിന്തുണ നൽകണമെന്ന് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അടിയന്തര അഭ്യർഥന നടത്തിയിട്ടുണ്ട്. ചാൾസ് രാജകുമാരനാണ് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ സ്ഥാപകൻ. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments