കിളിമാനൂർ: ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്ന ഗോപാലകൃഷ്ണപിള്ള (83) ആണ് മരിച്ചത്.
വഞ്ചിയൂർ, കടവിള, നിർമ്മാല്യത്തിൽ ശാന്തകുമാരി (63)യെ ശനിയാഴ്ച രാവിലെ പത്തോടെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read Also : മോട്ടോ ജി 32: ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കും
ശാന്തകുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയുടെ മരണത്തോടെ ഏറെ നാളുകളായി അസുഖമായി കിടന്നിരുന്ന ഗോപാലകൃഷ്ണപിള്ളയ്ക്ക് ശനിയാഴ്ച രാത്രിയോടെ അസുഖം കൂടുകയും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിച്ചു. മകൾ: ബിന്ദുകല. മരുമകൻ: രാജേഷ്.
Post Your Comments