
ജയ്പൂര്‍: കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ നാവിന്റെ ഒരു ഭാഗം കടിച്ചെടുത്ത ഭാര്യയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് സംഭവം. ഭര്‍ത്താവിനെ ആക്രമിച്ചതിന് രവീണ സെയിന്‍ എന്ന 23 വയസുകാരിയ്ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ 115 (2), 118 (2) എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രവീണയുടെ വിവാഹം കഴിഞ്ഞത്. രവീണയും ഭര്‍ത്താവും തമ്മില്‍ കലഹിക്കുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള രാത്രിയിലും ഇവര്‍ വലിയ രീതിയില്‍ കലഹിച്ചിരുന്നതായി അയല്‍ക്കാര്‍ പൊലീസിനോട് പറഞ്ഞു.
Post Your Comments