ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ 10 മരണം. ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പൊള്ളലേറ്റ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ജബൽപൂർ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ ബഹുഗുണ സംഭവം സ്ഥിരീകരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ താമസം നേരിട്ടതായി റിപ്പോർട്ട്. അഗ്നിശമന സേനയുടെ വാഹനങ്ങൾക്കുപോലും തീ നിയന്ത്രണവിധേയമാക്കാൻ ആദ്യം കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Post Your Comments