ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗെയിമുകളുടെ പട്ടികയിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും (ബിജിഎംഐ) ഇടം നേടി. പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്കാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബിജിഎംഐ ഗെയിമിനെതിരെ രാജ്യത്തുടനീളം നിരവധി പരാതികൾ ഉയർന്നിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഇനി മുതൽ ബിജിഎംഐ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ഇതിനോടകം പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും ബിജിഎംഐ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ആപ്പ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
സുരക്ഷാ ഭീഷണികൾ മുൻനിർത്തി പ്രമുഖ ചൈനീസ് ഗെയിം ആയ പബ്ജി ഉൾപ്പെടെ നിരവധി ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പബ്ജിയുടെ ഇന്ത്യൻ പതിപ്പിനും നിരോധനം ഏർപ്പെടുത്തിയത്.
Post Your Comments