Latest NewsNewsIndia

വികടന്റെ വെബ്‌സൈറ്റ് വിലക്ക് നീക്കണമെന്ന് ഹൈക്കോടതി

 

ചെന്നൈ: തമിഴ് വാരിക വികടന്റെ വെബ്‌സൈറ്റ് വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വികടന്റെ അപ്പീലിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണിന്റെ പേരിലായിരുന്നു വെബ്സൈറ്റിനെ വിലക്കിയിരുന്നത്. മോദിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ തത്കാലം വാരിക നീക്കണം. കാര്‍ട്ടൂണ്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്നത് കോടതി വിശദമായി പരിശോധിക്കും അതില്‍ തീരുമാനമാകും വരെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നും കാര്‍ട്ടൂണ്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നതായി തോന്നുന്നില്ലെന്നും കോടതി പരാമര്‍ശം. മാര്‍ച്ച് 21ന് വീണ്ടും കേസ് പരിഗണിക്കും.

Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു 

കാര്‍ട്ടൂണ്‍ നീക്കിയതിന് ശേഷം വാരിക കേന്ദ്രത്തെ അറിയിക്കണം അതിന് ശേഷം മാത്രമായിരിക്കും വെബ്‌സൈറ്റ് പുനഃസ്ഥാപിക്കുകയെന്ന് കോടതി വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വെബ്‌സൈറ്റിലെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം.

 

പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയാതെ വരികയും വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button