
ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ നയമാണ്. ഇപ്പോള്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും പിന്നാലെ ട്രക്കുകള്‍ക്കും സബ്സിഡി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചന. പത്ത് മുതല്‍ 15 ശതമാനം വരെ സബ്സിഡി നല്‍കാനാണ് ആലോചന. പിഎം-ഇഡ്രൈവ് പദ്ധതി പ്രകാരമാണ് സബ്സിഡി നല്‍കുക. ഇതുവഴി 19 ലക്ഷം വരെ ഇളവ് ഇലക്ട്രിക് ട്രക്കുകള്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ചരക്ക് ഗതാഗതം ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റത്തിന് ഇത് കാരണമാകും. കൂടാതെ ഇലക്ട്രിക് ട്രക്കുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്നതിനാല്‍ ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, ഐപിഎല്‍ടെക് ഇലക്ട്രിക്, പ്രൊപ്പല് ഇന്‍ഡസ്ട്രീസ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ക്ക് ഇത് ഗുണകരമാകും. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇ-ട്രക്കുകള്‍ക്കായി സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അന്തിമ രൂപരേഖകള്‍ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കിലോവാട്ട് അവര്‍ അടിസ്ഥാനത്തില്‍ 5,000 രൂപ, 7,500 രൂപ എന്നിങ്ങനെ രണ്ട് സബ്സിഡി ഓപ്ഷനുകളാണ് പദ്ധതിയില്‍ നല്‍കുക. 55 ടണ്‍ ഭാരമുള്ള ഒരു ട്രക്കിന് പരമാവധി 12.5 ലക്ഷം രൂപ ആനുകൂല്യം നല്‍കും. പദ്ധതി പ്രകാരം, 4.8 kWh ബാറ്ററിയുള്ള ഒരു ചെറിയ ട്രക്കിന് ഏകദേശം 3.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും. എന്നാല്‍ ഇ-ട്രക്കുകള്‍ക്ക് നല്കുന്ന സബ്സിഡി അപര്യാപ്തമാണെന്നാണ് കമ്പനികള്‍ പറയുന്നത്.
Post Your Comments