എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പുതിയ സംഘടനയുമായി ആക്ടിവിസ്റ്റ് കൂട്ടായ്മ. സൈബറിടങ്ങളിൽ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ വ്യക്തമാക്കുന്നു. രെഹ്ന ഫാത്തിമ, ബിന്ദു അമ്മിണി തുടങ്ങിയരാണ് സംഘടനയുടെ തലപ്പത്തുള്ള മറ്റ് ആളുകൾ. സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനുമാണ് ഇവർ മുന്നോട്ട് വന്നിരിക്കുന്നത്. തുല്യ നീതി ഉള്ള സൈബർ ഇടം ഉറപ്പുവരുത്തുക എന്നതാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നതെന്ന് ശ്രീലക്ഷ്മി അറയ്ക്കൽ പറയുന്നു.
ചെറുതും വലുതുമായ സൈബർ ആക്രമണങ്ങൾക്ക് വിധേയരായിട്ടുള്ള ഒരു കൂട്ടം സ്ത്രീകൾ ചേർന്ന് ആണ് CWESS (സൈബർ വുമൺ എംപവർമെന്റ് & സപ്പോർട്ട് സൊസൈറ്റി) എന്ന പേരിൽ പുതിയ സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ, എഴുത്തുകാരനായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ലൈംഗീക അതിക്രമങ്ങൾക്കെതിരെ എന്ന കൂട്ടായ്മയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.
Post Your Comments