കൊച്ചി:സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഭയമല്ല, വേദനയാണ് തനിക്ക് തോന്നുന്നതെന്ന് മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെയാണ് എന്നാലാകുന്ന സഹായങ്ങളും സേവനങ്ങളും ചെയ്യുന്നത്, എന്നാല്‍ അതിനെ ചിലര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു. ഇതു കാണുമ്പോഴാണ് വേദനയെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
Read Also; തമിഴ്നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവം
‘താന്‍ എം.പി ആയിരുന്നപ്പോഴും നല്ല ഉദ്ദേശ്യത്തോടു കൂടി മാത്രമേ ജനപ്രതിനിധിയെന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. എംപി ആയിരുന്ന കാലത്തെ റിപ്പോര്‍ട്ട് കാര്‍ഡ് എടുത്ത് പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസിലാകും. തന്റെ ജാതിയോ മതമോ വിശ്വാസമോ രാഷ്ട്രീയമോ നോക്കാതെ താന്‍ ചെയ്ത കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്താം. ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു’ സുരേഷ് ഗോപി വ്യക്തമാക്കി.
‘സോഷ്യല്‍ മീഡിയയില്‍ തള്ളാന്‍ എന്നെ കിട്ടില്ല. എന്താണ് ഞാന്‍ ചെയ്തിരിക്കുന്നതെന്ന് അറിയണമെങ്കില്‍ ജനങ്ങളോട് ചോദിച്ചു നോക്കൂ. ഈശ്വരാധീനം ഉള്ളത് കൊണ്ടു മാത്രമാണ് തനിക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയുന്നത്’, ഇക്കാര്യത്തില്‍ ഒരല്‍പ്പം അഹങ്കാരം ഉണ്ട്’,അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് അന്നംമുട്ടിപോയ മിമിക്രി കലാകാരന്മാര്ക്ക് സഹായം നല്‍കിയതിന് വലിയ രീതിയില്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നുവെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ‘ ഒരു സ്റ്റേജ് ഷോയ്ക്ക് 5 ലക്ഷം വാങ്ങുന്ന റിമി ടോമിയെ പോലെയല്ല ഷോയിലെ മറ്റ് ചെറിയ ആര്‍ട്ടിസ്റ്റുകള്‍ . അവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. അവരെയാണ് സഹായിച്ചത്. ഇതിന് വിമര്‍ശനം നേരിടേണ്ടി വന്നത് തന്നെ വേദനിപ്പിച്ചു’, സുരേഷ് ഗോപി പറഞ്ഞു.
Post Your Comments