കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കുണ്ടറ പേരയം കരിക്കുഴി കാഞ്ഞിരം വിള കിഴക്കതിൽ അമൽ(25) ആണ് പിടിയിലായത്.
എക്സൈസിന്റെ ഓപ്പറേഷൻ ഫ്രണ്ട്സിന്റെ ഭാഗമായി കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. 80 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
Read Also : കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കൾ ഏറ്റുവാങ്ങും
കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്.
രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപന സംഘവുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കി. തുടർന്നാണ് ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ് ലാൽ, എം.എസ്. ഗിരീഷ്, ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, മുഹമ്മദ് കാഹിൽ, ജൂലിയൻ, അജീഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി, ഗംഗ, ഡ്രൈവർ നിഷാദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments