തമിഴ്നാട്: കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കൾ ഇന്ന് ഏറ്റുവാങ്ങും.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം ഏറ്റുവാങ്ങി കടലൂർ പെരിയ നെസലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടു പോകും. പുറത്തു നിന്നുള്ളവരെയോ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരെയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിയ്ക്കില്ലെന്ന് ആണ് പോലീസ് അറിയിച്ചിട്ടുള്ളത്. വൈകുന്നേരത്തിനുള്ളിൽ സംസ്കാരം നടക്കും.
അതേസമയം, പെൺകുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സി.ബി.സി.ഐ.ഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മിൽ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്‍റെ ഫോറൻസിക്, കയ്യക്ഷര പരിശോധനകളും നടത്തി. പ്രതിഷേധത്തിനിടെ ആസൂത്രിത ആക്രമണം നടന്നതിനെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും സ്കൂളിലും പരിസരത്തുമെത്തി തെളിവെടുത്തു. സംഘർഷ സാധ്യത നിലനിൽക്കുന്ന കള്ളക്കുറിച്ചിയിൽ നിരോധനാജ്ഞ തുടരുകയാണ്.
Post Your Comments