Latest NewsNewsIndia

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: സൂര്യയും അജയ് ദേവഗണും മികച്ച നടന്മാര്‍, നടി അപര്‍ണ ബാലമുരളി

മലയാളത്തിന്റെ അഭിമാന താരങ്ങളായി അപര്‍ണ ബാലമുരളിയും ബിജു മേനോനും

ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്‍മാര്‍. നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രം സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണയും സൂര്യയ്ക്കും അംഗീകാരം. താനാ ജി എന്ന ചിത്രത്തിലെ അഭിനയമാണ് അജയ് ദേവഗണിന് ദേശീയ പുരസ്‌കാരം നേടികൊടുത്തത്. സൂരരൈ പോട്രാണ് മികച്ച ചിത്രം.

Read Also: ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അയ്യപ്പനും കോശിയിലൂടെ ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സംവിധായകന്‍ സച്ചിയാണ് (ചിത്രം, അയ്യപ്പനു കോശിയും), മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിന് ലഭിച്ചു. പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരത്തിന് കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് അര്‍ഹമായി. വിപുല്‍ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

മലയാളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തികൊണ്ട് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചു. അയ്യപ്പനും കോശിയിലെ ഗാനമാണ് നഞ്ചിയമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സംഘട്ടനം- മാഫിയ ശശി (അയ്യപ്പനും കോശിയും),

സിനിമാ സൗഹൃദ സംസ്ഥാനമായി മദ്ധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍

നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ മികച്ച ഛായാഗ്രഹണത്തിനുളള പുരസ്‌കാരം നിഖില്‍ എസ് പ്രവീണിന് ലഭിച്ചു ( ശബ്ദിക്കുന്ന കലപ്പ). നന്ദന്റെ ഡ്രീമിംഗ് ഓഫ് വേഡ്സാണ് മികച്ച വിദ്യാഭ്യാസ ചിത്രം.

ജി.വി പ്രകാശ് ആണ് സംഗീത സംവിധായകന്‍ (സൂരരൈ പോട്ര്). മദ്ധ്യപ്രദേശ് ആണ് മികച്ച സിനിമാ സൗഹൃദ സംസ്ഥാനം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ദേശീയ പുരസ്‌കാരത്തിനായി മാറ്റുരച്ചത്. ആറ് വിഭാഗങ്ങളിലായായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 28 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button