
ഡൽഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സിനിമാ താരങ്ങൾ. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അർജുൻ (പുഷ്പ) ഏറ്റുവാങ്ങി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോൺ (മിമി) എന്നിവരും ഏറ്റുവാങ്ങി. മലയാളത്തിൽ നിന്നും ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേകം പുരസ്‌കാരം സ്വീകരിച്ചു.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. മികച്ച സിനിമക്കുള്ള പുരസ്‌കാരം ‘ഹോം’ സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. ‘നായാട്ട്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ സ്വീകരിച്ചു. ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.
Post Your Comments