ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്സ്പ്രസ്) പങ്കിട്ടു. ആട്ടം ആണ് മികച്ച ചിത്രം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മലയാളിയായ മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം ഫെയിം ശ്രീപദ് നേടി. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച സംവിധായകൻ: സൂരജ് ബർജാത്യ.
Read Also: യുവാക്കള്‍ വിദേശ വനിതയെ പീഡിപ്പിച്ചത് 5 ദിവസത്തോളം; ഒടുവില്‍ അവശയായ യുവതിയെ വഴിയില്‍ തള്ളി
നടന്‍ – റിഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്‌സ്പ്രസ്) സംവിധായകന്‍ – സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി ജനപ്രിയ ചിത്രം -കാന്താര. നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ ( ഫോജ). ഫീച്ചര്‍ ഫിലിം – ആട്ടം. തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം).. കന്നഡനൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ) സംഗീതസംവിധായകന്‍ – പ്രീതം (ബ്രഹ്മാസ്ത്ര) ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍. കോസ്റ്റ്യൂം- നിഖില്‍ ജോഷി. പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ). എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍- – ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1) ക്യാമറ – രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1) ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക), ഗായകന്‍ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര) ബാലതാരം- ശ്രീപഥ് (മാളികപ്പുറം) സഹനടി – നീന ഗുപ്ത (ഊഞ്ചായി) സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ). പ്രത്യേക ജൂറി പുരസ്‌കാരം – നടന്‍ – മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), കാഥികന്‍ – സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി.
Post Your Comments