KannurNattuvarthaLatest NewsKeralaNews

കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭർതൃവീട്ടിലെ ബെഡ്‌റൂമിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കണ്ടെത്തുകയായിരുന്നു.

അതേസമയം, സൂര്യയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് സൂര്യയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ വിഷമഘട്ടത്തിൽ, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നില്ലെന്ന ആശങ്കയുണ്ടായാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button