അബുദാബി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഫ്രാൻസ് സന്ദർശന വേളയിൽ എടുത്ത ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്.
Read Also: പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡന്റ് ഫ്രാൻസിൽ സന്ദർശനം നടത്തിയ ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. .രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിലേക്ക് പോയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സാമ്പത്തികം, നിക്ഷേപം, വ്യവസായം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, ബഹിരാശ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സുപ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും യുഎഇയും ഫ്രാൻസും ഒപ്പുവച്ചിട്ടുണ്ട്.
Read Also: ‘കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധിക സമയം വേണ്ടിവരില്ല’: കെ. സുരേന്ദ്രൻ
Post Your Comments