Latest NewsInternational

വോട്ടുകൾ അനുകൂലം: റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കൊളംബോ: ശ്രീലങ്കൻ പാർലമെന്റിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റനിൽ വിക്രമസിംഗെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 134 വോട്ടുകൾക്കാണ് വിക്രമസിംഗെയെ പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുത്തത്.

കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം ജനങ്ങൾ പ്രതിഷേധത്തിന് ഇറങ്ങിയതോടെ ശ്രീലങ്കയിൽ ആഭ്യന്തര കലാപം ആരംഭിച്ചിരുന്നു. മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ, ഇതിനിടെ രാജ്യം വിടുകയും ചെയ്തു. ഇതോടെ, വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ പാർലമെന്റ് അംഗങ്ങൾ രഹസ്യ വോട്ടിംഗ് സമ്പ്രദായമാണ് ഉപയോഗിച്ചത്.

Also read: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്ത്: ഇന്ത്യയുടെ സ്ഥാനം…
ആറു വട്ടം ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിട്ടുള്ള വ്യക്തിയാണ് റനിൽ വിക്രമസിംഗെ. ആദ്യമായാണ് അദ്ദേഹം പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. സമ്പദ്‌വ്യവസ്ഥ തകർന്നു തരിപ്പണമായി കിടക്കുന്ന ശ്രീലങ്ക, അദ്ദേഹത്തിന് വളരെ വലിയൊരു ഉത്തരവാദിത്തം തന്നെയായിരിക്കും. രാഷ്ട്രീയ പാർട്ടികളും ചേർന്ന് രാജ്യത്തെ മുന്നോട്ടു നയിക്കാൻ പ്രവർത്തിക്കണമെന്ന് വിക്രമസിംഗെ ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button