ഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രിട്ടനിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസിയാണ് ഓരോ വർഷവും സർവേ നടത്തി പട്ടിക പുറത്തുവിടുന്നത്. 57 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ഇന്ത്യൻ പാസ്പോർട്ടിന് 87-മത്തെ സ്ഥാനമാണ്.
ലോകത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജപ്പാൻ പാസ്പോർട്ട് ആണ്. 193 രാജ്യങ്ങളിലേക്കാണ് ഈ പാസ്പോർട്ട് മുഖേന പ്രവേശനം അനുവദിക്കുന്നത്. 192 രാജ്യങ്ങളിലേക്ക് ആയാസരഹിതമായി പ്രവേശനം അനുവദിക്കുന്ന സിംഗപ്പൂരും സൗത്ത് കൊറിയയുമാണ് രണ്ടാമത്തെ ശക്തമായ പാസ്പോർട്ടിന്റെ ഉടമസ്ഥരാജ്യങ്ങൾ.
Also read: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം പ്രധാന ആകർഷണങ്ങളിലൊന്ന്
കോവിഡിന് മുൻപുള്ള കാലഘട്ടങ്ങളിൽ, പ്രബലമായ പാസ്പോർട്ടുകളുടെ സ്ഥാനങ്ങൾ യൂറോപ്യൻ രാജ്യങ്ങളാണ് അലങ്കരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതിയാകെ തലകീഴായി മറിഞ്ഞിരിക്കുകയാണ്. 119 രാജ്യങ്ങളിലേക്ക് പ്രവേശന നൽകുന്ന റഷ്യൻ പാസ്പോർട്ട് അമ്പതാം സ്ഥാനത്താണ്. വെറും 27 രാജ്യങ്ങളിലേക്ക് മാത്രം പ്രവേശനം നൽകുന്ന അഫ്ഗാനിസ്ഥാന്റെ പാസ്പോർട്ടാണ് ഏറ്റവും ദുർബലം.
Post Your Comments