PathanamthittaLatest NewsKeralaNattuvarthaNews

മോ​ഷ​ണക്കേ​സ് : പ്ര​തി​ക്ക് 30 മാ​സം ത​ട​വും പിഴയും

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് കൊ​ച്ചാ​ലും​മൂ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ബു​ക്കു​ട്ടനെ​(53)​യാ​ണ് കോടതി ശിക്ഷിച്ചത്

പ​ത്ത​നം​തി​ട്ട: മോ​ഷ​ണ​ക്കേ​സു​ക​ളിലെ പ്ര​തി​ക്ക് 30 മാ​സം ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് കൊ​ച്ചാ​ലും​മൂ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ബു​ക്കു​ട്ടനെ​(53)​യാ​ണ് കോടതി ശിക്ഷിച്ചത്. പ​ത്ത​നം​തി​ട്ട ചീ​ഫ് ജൂ​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയാണ് 30 മാ​സം ത​ട​വി​നും 8000 രൂ​പ പി​ഴ​യും വി​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട ചീ​ഫ് ജൂ​ഡി​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​യാ​ള്‍​ക്കെ​തി​രേ തെ​ക്ക​ന്‍​ജി​ല്ല​ക​ളി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ണ്ട്. കോ​യി​പ്രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2021 ഓ​ഗ​സ്റ്റ് 28 ന് ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടു​കേ​സു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ശി​ക്ഷാ​വി​ധി​യു​ണ്ടാ​യ​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 12 ദി​വ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശിച്ചു. ശി​ക്ഷ​ക​ള്‍ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​.

Read Also : ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

കോ​യി​പ്രം എ​സ്ഐ അ​നൂ​പാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍​സ് ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button