റിയാദ്: ഇറാഖിൽ അമേരിക്കൻ സൈനികരെ വിന്യസിച്ചിരുന്ന കാലത്ത് ജയിലുകളിൽ നടന്നിരുന്നത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഓർമ്മിപ്പിച്ച് സൗദി കിരീടാവകാശി. ഇറാഖിലെ അബു ഖാരിബ് ജയിലിൽ നടന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടിയത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ആണ്.
ഇറാഖിലെ യുഎസ് നിയന്ത്രിത ജയിലുകളിൽ ക്രൂരപീഡനങ്ങൾ നടന്നിരുന്നു. ജീവനോടെ പിടികൂടിയ ഭീകരരോട് അമേരിക്കൻ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ചാവേർ ആക്രമണം കൊണ്ട് പൊറുതിമുട്ടിയ യുഎസ് സൈനികർ അങ്ങേയറ്റം മൃഗീയമായാണ് ജീവനോടെ പിടിക്കുന്ന ഭീകരരെ കൈകാര്യം ചെയ്തിരുന്നത്. ഈ കാര്യമാണ് സൗദി കിരീടാവകാശി സൂചിപ്പിച്ചത്.
Also read: യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ
സൽമാനെതിരെ പത്രത്തിൽ എഴുതിയിരുന്ന ജമാൽ ഖഷോഗി 2018-ൽ കൊല്ലപ്പെട്ടിരുന്നു. ജീവഭയം മൂലം യുഎസിൽ അഭയം തേടിയ ഖഷോഗിയെ, അവസരം ലഭിച്ചപ്പോൾ തുർക്കിയിലെ സൗദി എംബസിയിൽ വച്ച് സൽമാന്റെ വാടകക്കൊലയാളികൾ കൊന്ന് കഷണം കഷണമാക്കി നുറുക്കിയിരുന്നു. ഇക്കാര്യം ബൈഡൻ ചോദ്യം ചെയ്തതാണ് സൽമാനെ ചൊടിപ്പിച്ചതെന്ന് റഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments