ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ അല്‍-ജല്ലായത്ത് പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പ്രാദേശിക നേതാവടക്കം ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ ഒരു ഒളിത്താവളം തകര്‍ത്തുവെന്നും ഇറാഖി ജോയിന്റ് ഓപ്പറേഷന്‍ കമാന്‍ഡ് (ജെഒസി) മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: ചിക്കാഗോ പ്രസംഗം: ഇന്ത്യൻ സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയെന്ന് പ്രധാനമന്ത്രി
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ ഇറാഖ് സൈന്യത്തിന്റെ വിമാനങ്ങള്‍ നീരീക്ഷണം നടത്തിയിരുന്നു. ഹിമ്രീന്‍ തടാകത്തിന്റെ തീരത്തുള്ള ഐഎസ് ഒളിത്താവളത്തില്‍ രണ്ട് വ്യോമാക്രമണങ്ങള്‍ ഇറാഖ് സൈന്യം നടത്തി. ഇതില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ജെഒസി പ്രസ്താവനയില്‍ പറയുന്നു. ലക്ഷ്യസ്ഥാനത്ത് തിരച്ചില്‍ നടത്തുമ്പോള്‍ സായുധ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു ഐഎസ് ഭീകരനും കൊല്ലപ്പെട്ടു. മൂന്ന് മോട്ടോര്‍സൈക്കിളുകളും സ്ഫോടകവസ്തുക്കളും സൈന്യം നശിപ്പിച്ചു.
Post Your Comments