കീവ്: വേണ്ടിവന്നാൽ ക്രിമിയയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കി ഉക്രൈൻ. ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും ഉക്രൈൻ വെളിപ്പെടുത്തി.
ഉക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഔദ്യോഗിക വക്താവായ വാധിം സ്കിബിറ്റ്സ്കിയാണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി രംഗത്തു വന്നത്. വൺ പ്ലസ് വൺ എന്ന ടിവി ചാനലിൽ, അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ഉക്രൈന്റെ ദക്ഷിണ ഭാഗത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്താൻ റഷ്യ ഉപയോഗിക്കുന്ന ഒരു മാർഗമായി ഇന്ന് ക്രിമിയൻ മേഖല മാറിയിരിക്കുന്നു. ഇത് ഉക്രൈന് വളരെ വലിയൊരു ഭീഷണി തന്നെയാണ്. ആദ്യം അവിടെ ശേഖരിച്ച ആയുധങ്ങളാണ് പിന്നീട് ഉക്രൈനുള്ളിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനികർക്ക് വിതരണം ചെയ്യുന്നത്’. സ്കിബിറ്റ്സ്കി വ്യക്തമാക്കി.
Also read: വർഷകാല പാർലമെന്റ് സമ്മേളനം: കേന്ദ്രസർക്കാർ പാസാക്കാനൊരുങ്ങുന്നത് 24 ബില്ലുകൾ
ക്രിമിയയിൽ നങ്കൂരമിട്ട് കിടക്കുന്ന റഷ്യൻ നാവികസേനയുടെ ബ്ലാക്ക് സീ ഫ്ലീറ്റിനെ ആക്രമിക്കാൻ ഉക്രൈന് പദ്ധതിയുണ്ടെന്നും, ഇതിനായി അമേരിക്കൻ നിർമ്മിത ദീർഘ ദൂര മിസൈലുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments