Latest NewsNewsBusiness

രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർദ്ധനവ്, കണക്കുകൾ അറിയാം

ഇത്തവണ ക്രൂഡോയിൽ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം ഇറാഖിനാണ്

രാജ്യത്ത് തുടർച്ചയായ അഞ്ചാം മാസവും റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർദ്ധനവ്. നവംബറിലെ കണക്കുകൾ പ്രകാരം, പ്രതിദിനം 9,08,000 ബാരൽ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിൽ 4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ ഇറക്കുമതി ചെയ്ത 4 ദശലക്ഷം ബാരലിൽ 23 ശതമാനവും റഷ്യയിൽ നിന്നുള്ള ക്രൂഡോയിലാണ്.

ഇത്തവണ ക്രൂഡോയിൽ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം ഇറാഖിനാണ്. നവംബറിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡോയിൽ ഇറക്കുമതി ഒക്ടോബറിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 11 ശതമാനം ഇടിവാണ് നവംബറിൽ ഉണ്ടായിട്ടുള്ളത്. ഇത്തവണ റഷ്യയുടെ പിന്തുണയുള്ള ഇന്ത്യൻ റിഫൈനറിയായ നയാര എനർജി അറ്റകുറ്റപ്പണിക്കായി അടച്ചുപൂട്ടിയതാണ് ഇറക്കുമതി കുറയാൻ കാരണമായത്. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ.

Also Read: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button