ബാഗ്ദാദ്: വടക്കുകിഴക്കന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചു പൂട്ടാനുള്ള നീക്കവുമായി ഇറാഖ്. തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലെ ഭീകരരെ ഏറ്റെടുക്കാനും അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരുടെ ഭാര്യമാരും കുട്ടികളും, തീവ്രവാദ ഗ്രൂപ്പിനെ പിന്തുണക്കുന്നവരുമാണ് ഈ ക്യാമ്പിലുള്ളതെന്നാണ് സൂചന. ആയിരക്കണക്കിന് ഐഎസ് പോരാളികളും അവരുടെ കുടുംബങ്ങളും അല്‍-ഹോള്‍ എന്നറിയപ്പെടുന്ന ഈ ക്യാമ്പിലുണ്ട്.
Read Also: മുൻവൈരാഗ്യം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ
ഇറാഖ്-സിറിയ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ക്യാമ്പ് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ഇറാഖ് ചൂണ്ടിക്കാട്ടുന്നു.
‘ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണിത്’ എന്ന് ഇറാഖിലെ മൈഗ്രേഷന്‍ ആന്‍ഡ് ഡിസ്പ്ലേസ്ഡ് മന്ത്രാലയത്തിന്റെ വക്താവ് അലി ജഹാംഗീര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് . ജനുവരി മുതല്‍, അല്‍-ഹോളില്‍ നിന്ന് 5,000-ലധികം ഇറാഖികളെ തിരിച്ചയച്ചിട്ടുണ്ട്, വരും ആഴ്ചകളില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഇവിടെ നിന്ന് അയക്കപ്പെടുന്നത്. ഐഎസ് അംഗങ്ങളെന്ന നിലയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ഇറാഖി പുരുഷന്മാര്‍ വിചാരണ നേരിടേണ്ടിവരുമെന്ന് ഭയന്ന് മടങ്ങിപ്പോകാന്‍ വിമുഖത കാട്ടുന്നുണ്ട് .
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസ് അനുകൂലികള്‍ ഈ ക്യാമ്പിലുണ്ട്. ഇവരെയെല്ലാം അതാത് രാജ്യങ്ങള്‍ കൂട്ടിക്കൊണ്ട് പോകണമെന്ന് ഇറാഖ് ആവശ്യപ്പെട്ട് കഴിഞ്ഞു.
60 ഓളം രാജ്യങ്ങളിലെ ഐഎസ് അനുകൂലികളാണ് ഈ ക്യാമ്പിലുള്ളതെന്നാണ് വിവരം. ക്യാമ്പില്‍ നിലവില്‍ 23,353 ഇറാഖികളും 17,456 സിറിയക്കാരും 7,438 മറ്റ് രാജ്യക്കാരുമുണ്ടെന്ന് വടക്കുകിഴക്കന്‍ സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട ക്യാമ്പുകളുടെ മേല്‍നോട്ടം വഹിക്കുന്ന കുര്‍ദിഷ് ഉദ്യോഗസ്ഥനായ ഷെയ്ഖ്മൂസ് അഹ്മദ് പറഞ്ഞു.
Post Your Comments