കിളിമാനൂർ: കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര ഭരണ സമിതി അംഗം കുഴഞ്ഞുവീണ് മരിച്ചു. പാപ്പാല മന്മഴി പുത്തൻവീട്ടിൽ എം.ചന്ദ്രബാബു (68) ആണ് മരിച്ചത്.
Read Also : കാത്തിരിപ്പിനൊടുവിൽ വമ്പൻ പ്രത്യേകതകളോടെ നത്തിംഗ് ഫോൺ 1 വിപണിയിലെത്തി
ഇന്നലെ രാവിലെ ക്ഷേത്രനട അടച്ചതിനു ശേഷം താമസസ്ഥലത്തേക്ക് പോകവേ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Post Your Comments