കാത്തിരിപ്പിന് വിരാമമിട്ട് വിപണി കീഴടക്കാൻ നത്തിംഗ് ഫോൺ 1 പുറത്തിറക്കി. ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട് ഫോണുകളിലൊന്നാണ് നത്തിംഗ് ഫോൺ 1. നത്തിംഗ് സ്ഥാപകനായ കാൾ പെയാണ് ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.
6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 33 വാട്സ് ഫാസ്റ്റ് ചാർജ് സപ്പോർട്ടും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. എന്നാൽ, ഫോൺ വാങ്ങുമ്പോൾ ചാർജർ ലഭിക്കില്ല.
Also Read: പരസ്യ വിപണി: ഈ വർഷം വൻ മുന്നേറ്റം തുടരാൻ സാധ്യത
8, 12 ജിബി റാം ഫോണുകളാണിത്. പ്രധാനമായും 128/ 256 സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 സെൻസറും, 50 മെഗാപിക്സൽ സാംസംഗ് ജെഎൻ1 അൾട്രാവൈഡ് സെൻസറും നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. നത്തിംഗ് ഫോൺ 1 ന്റെ ഇന്ത്യൻ വിപണി വില 31,999 രൂപയാണ്.
Post Your Comments