തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന്, എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയെ അറിയിച്ചു.
ജനകീയ ബ്രാന്‍ഡുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്നും ഇതിന് പുറമേ സ്പിരിറ്റിന്റെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍, മദ്യത്തിന്റെ വില കൂട്ടാതെ ബെവ്കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മകന്റെ വളര്‍ത്തുനായയായ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് മദ്യവില കൂട്ടാതെ മറ്റു വഴികളില്ലെന്നും സര്‍ക്കാര്‍ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ വിദേശ മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി എം.വി. ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments