Latest NewsKeralaNews

മദ്യത്തിനു താങ്ങാനാവാത്ത വില, നിങ്ങള്‍ക്ക് നേരിടേണ്ടത് വലിയ ഒരു തിന്മയെ : മുരളി ഗോപി

മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം.

 തിരുവനന്തപുരം : മന്ത്രി കെൻ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്നവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. ഇന്ധനത്തിന് രണ്ട് രൂപ സെസ് അടക്കമുള്ള വർദ്ധനവ് സാധാരണക്കാരന് വലിയ പ്രതിസന്ധിയാകും.

read also: ജവാന് 630, നെപ്പോളിയന്‍ 770 ഹണിബീക്ക് 850: ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുന്നു

മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം. മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

സോഷ്യല്‍ മീഡിയയിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം. ‘പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്’- എന്നാണ് സോഷ്യല്‍ മീഡിയയിൽ മുരളി ഗോപി കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button