തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നികുതി കൂട്ടാൻ ആലോചനയുമായി സര്‍ക്കാര്‍. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള വരുമാന നഷ്ടം നികത്താനാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ, മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു.
മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കാനാണ് ധാരണയായിരിക്കുന്നത്. വിറ്റുവരവ് നികുതി നികുതി ഒഴിവാക്കിയാല്‍ ഒരു മാസം 170 കോടിയോളം രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഈ നഷ്ടം നികത്തുന്നതിനാണ് മദ്യത്തിന്റെ വില ര്‍ദ്ധിപ്പിക്കുന്നത്. ബാറുകളുടെ വിറ്റുവരവ് നികുതി വാങ്ങുന്നത് തുടരാനും തീരുമാനമായിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി തമിഴ്നാട്ടിൽ, കൂടുതൽ വിവരങ്ങൾ അറിയാം
വില്‍പ്പന നികുതി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി ധനവകുപ്പ് സമിതിയെ നിയമിച്ചു. സമിതി റിപ്പോര്‍ട്ട് അനുസരിച്ചാകും സര്‍ക്കാര്‍ തീരുമാനം. എന്നാൽ,സംസ്ഥാനത്ത് മദ്യവില വർദ്ധിപ്പിക്കുന്നതിനെ എക്‌സൈസ് വകുപ്പ് എതിര്‍ത്തു.
Post Your Comments