News

തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തിനിടെ പി.എസ്.സി വഴി നടത്തിയത് 1024 നിയമനങ്ങൾ: മന്ത്രി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഒരു വര്‍ഷത്തിനിടെ പി.എസ്.സി വഴി 1024 നിയമനങ്ങൾ നടത്തിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. മുൻപ് എ‍ഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയർമാരുടെയും ഓവര്‍സിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവര്‍സിയര്‍മാരുടെ നിയമനം പി.എസ്.സി വഴി നടന്നിരുന്നു.

ഇതിന് പുറമെ ഇപ്പോൾ 138 പേരെ നിയമിച്ചു. പഞ്ചായത്തുകളിൽ 203 എൽ.ഡി.ക്ലർക്ക് , 112 ഓഫീസ് അറ്റൻഡന്റുമാര്‍, ഗ്രാമവികസന വകുപ്പിൽ 20 ബി.ഡി.ഒ, 101 വി.ഇ.ഒ, നാഗരാസൂത്രണത്തിൽ 36 വിവിധ തസ്തികകള്‍, നഗരകാര്യ വിഭാഗത്തിൽ 32 എൽ.ഡി.ക്ലർക്ക്, 58 മറ്റു തസ്തികകളിലും ഉള്‍പ്പെടെ പി.എസ്.സി വഴി നിയമനം നടന്നു. നഗരസഭകളിൽ 17 ഹെല്‍ത്ത് ഇൻസ്പെക്ടര്‍ തസ്തികകളും പുതുതായി‍ സൃഷ്ടിച്ചു.

സമൂഹ മാദ്ധ്യമങ്ങളില്‍ ചിരി പടര്‍ത്തി കെ റെയിലും ഇ.പിയും ഇന്‍ഡിഗോ വിമാനവും

പൊതുഭരണ വകുപ്പിൽ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളിലും പ്രൊജക്റ്റ് അസ്സിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്.

ഇതിന് പുറമെ എക്സൈസ് വകുപ്പില്‍ 230 പേര്‍ക്കും പുതുതായി തൊഴില്‍ നല്‍കിയിട്ടുണ്ട്. 31 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടിക വർഗ മേഖലകളിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button