കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്നം തങ്ങളുടെ ശ്രദ്ധയിൽപ്പട്ടതെന്നും ഡയലോഗിൽ മാറ്റം വരുത്തിയ ശേഷം സെൻസർ ബോർഡിന്റെ അനുമതിയ്ക്കായി അയച്ചിട്ടുണ്ട് എന്നും നടൻ പൃഥ്വിരാജ് വ്യക്തമാക്കി. അനുമതി ലഭിച്ച ഉടൻ പുതിയ പതിപ്പ് പ്രദർശനം ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ ആ പരാമർശം മൂലം വേദനിച്ച എല്ലാവരോടും വീണ്ടും മാപ്പ് അപേക്ഷിക്കുന്നതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ;
നോർത്ത് ഫീൽഡ് ഈസ്റ്റ് എണ്ണപ്പാട വിപുലീകരണം: പദ്ധതിയിൽ 5 രാജ്യാന്തര കമ്പനികൾക്ക് പങ്കാളിത്തം
‘ഈ ഡയലോഗ് മൂലം വേദനിച്ച എല്ലാവരോടും ഉള്ളിൽ നിന്നും ക്ഷമ ചോദിക്കുന്നു. ഇനി പറയുന്ന കാര്യങ്ങളെ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകൾ ന്യായീകരിക്കുന്നതായോ വാദങ്ങൾ ഉന്നയിക്കുന്നതായോ കാണരുത്. ഈ സംഭവം നടന്ന സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്ച്ചപ്പാട് എന്നാണ് പറയുന്നത്. ചിലപ്പോൾ ആ കാഴ്ച്ചപ്പാട് കൊണ്ടായിരിക്കാം അത് ഞങ്ങൾക്ക് മിസ്സ് ചെയ്തത്. പറയാൻ പാടില്ലാത്ത ഒരു കാര്യം കുര്യച്ചൻ, ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ ഡയലോഗ് കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്.
അതുകൊണ്ടാണ് അതിന് ശേഷം കുര്യച്ചൻ അത് പറയേണ്ടായിരുന്നു എന്ന തരം എക്സ്പ്രഷൻ ഇടുന്നതും. എന്നാൽ, സിനിമയുടെ നായക സ്ഥാനത്ത് നിൽക്കുന്നയാൾ അങ്ങനെ പറയുമ്പോൾ സിനിമ അത്തരം ഒരു കാഴ്ച്ചപ്പാടിനെ അംഗീകരിക്കുന്നു എന്ന് ഒരു പ്രേക്ഷകന് തോന്നിയാൽ, അതിനെ നമുക്ക് തെറ്റ് പറയാൻ സാധിക്കുകയില്ല. എന്തുകൊണ്ട് അഭിനയിച്ചപ്പോഴോ ഡബ്ബ് ചെയ്തപ്പോഴോ തോന്നിയില്ല എന്ന് ചോദിച്ചാൽ, അങ്ങനെ തോന്നിയില്ല എന്നത് കൊണ്ടാണ് മാപ്പ് ചോദിച്ചത്.
എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു
മാപ്പ് ചോദിച്ചതിന് ശേഷം എന്ത് ചെയ്തു എന്ന ചോദ്യത്തിനും ഉത്തരം നൽകേണ്ടതുണ്ട്. മിനിഞ്ഞാന്ന് വൈകുന്നേരം ആണ് ഇത്തരം ഒരു പ്രശ്നം ഉണ്ടെന്ന് ഞങ്ങൾ അറിയുന്നത്. അപ്പോൾ തന്നെ മാപ്പ് അപേക്ഷിക്കണം എന്നും ആ ഡയലോഗ് സിനിമയിൽ നിന്നും എടുത്ത് കളയണം എന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇന്നത്തെ നിയമങ്ങൾ പ്രകാരം ഒരു സിനിമയിൽ നിന്നും ഒരു സംഭാഷണം എടുത്തു കളയണം എങ്കിൽ, വീണ്ടും അത് സെൻസർ ബോർഡിന് അയക്കണം. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കണം. എന്നിട്ട് മാത്രമേ നമുക്ക് അത് ക്യൂബിനും യു.എഫ്.ഓയ്ക്കും അപ്ലോഡിന് അയക്കാൻ പറ്റുകയുള്ളു
പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി.
ഇന്നലെ ഞായറാഴ്ച്ച ആയിരുന്നു. സി.ബി.എഫ്.സിയ്ക്ക് അവധിയായിരുന്നു. ഇന്ന് പുതിയ പതിപ്പ് സെൻസർ ബോർഡിന് അയച്ചിട്ടുണ്ട്. അത് അപ്രൂവ് ചെയ്തു കിട്ടിയാൽ ഉടൻ തന്നെ അത് ഞങ്ങൾ അയക്കും. അതാണ് ഈ പ്രശനത്തിലെ സ്റ്റാറ്റസ്. എന്നാൽ, ഇതൊന്നും ഒരിക്കലും ന്യായീകരണമായി പറയുന്നതല്ല. ഞങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്ന, എന്നാൽ ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്. അതിൽ ഞങ്ങൾ ക്ഷമ പറയുന്നു’.
Post Your Comments