Latest NewsNewsInternationalKuwaitGulf

ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി

കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൈദ്യ പരിശോധനയിൽ വൻ ജനപങ്കാളിത്തം. ഇന്നലെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കുവൈത്ത് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫർവാനിയ ആശുപത്രിയിലെയും, ഇന്ത്യൻ ദന്തൽ അസോസിയേഷനിലേയും, കുവൈത്ത് ദാർ അൽ സഹ പോളിക്ലിനിക്കിലെയും ഡോക്ടറുമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു

രാവിലെ നടന്ന പൊതു സമ്മേളനത്തിൽ പ്രസിഡന്റ് സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും, ഏഷ്യാനെറ്റ് ന്യൂസ് കുവൈത്ത് കോ ഓർഡിനേറ്ററുമായ നിക്‌സൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫർവാനിയ ആശുപത്രി നഴ്‌സിംഗ് മാനേജ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ സൂസൻ ജോർജ്, ഫർവാനിയ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. നൈല സമി ഫാറുഖി, ഡോ. ഷൈജി കുമാരൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രതിനിധി ഡോ. സുബു തോമസ്, ദാർ അൽ സഹ പോളിക്ലിനിക്കിലെ ഡോ. തോമസ് ഐസക് എന്നിവർ ആശംസകൾ അറിയിച്ചു.

നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈത്ത് വൈസ് പ്രസിഡന്റ് സുമി ജോൺ സ്വാഗതവും, ട്രഷറർ പ്രഭ രവീന്ദ്രൻ കൃതജ്ഞതയും, റ്റീന സൂസൻ പ്രോഗ്രാം അവതരണവും നിർവ്വഹിച്ചു. സെക്രട്ടറി സുദേഷ് സുധാകർ, ജോയിന്റ് സെക്രട്ടറി ഷിറിൻ വർഗീസ്, മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ ഷീജ തോമസ്, കലാ, കായിക വിഭാഗം സെക്രട്ടറി ട്രീസ എബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കൂടാതെ മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർസ് ആയി സൗമ്യ എബ്രഹാം, സിജുമോൻ തോമസ്, ബിന്ദു തങ്കച്ചൻ, ശ്രീ രേഖ സജേഷ്, നിബു പാപ്പച്ചൻ, നിതീഷ് നാരായണൻ, അബ്ദുൽ സത്താർ എന്നിവരും പ്രവർത്തിച്ചു.

ഈ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനകോളജി, ഒപ്താൽമോളോജി, ഇ.എൻ.റ്റി., ദന്തൽ എന്നീ വിഭാഗങ്ങളിലെ ഡോക്ടറുമാർ വിദഗ്ധ ഉപദേശം നൽകുകയും, രക്തസമ്മർദ്ദവും, രക്തത്തിലെ പഞ്ചസാരയുടെ അളവും സൗജന്യമായി പരിശോധിക്കുകയും ചെയ്തു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് ദാർ അൽ സഹ പോളിക്ലിനിക്കിൽ ഒരാഴ്ചക്കുള്ളിൽ ലബോട്ടറി പരിശോധന നടത്തിയാൽ 25 ശതമാനം ഇളവ് ലഭിക്കുന്നതാണെന്നും പ്രസിഡന്റ് സിറിൽ ബി. മാത്യുവും, സെക്രട്ടറി സുദേഷ് സുധാകറും അറിയിച്ചു. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് സ്‌പോൺസർ ചെയ്ത സ്വർണ്ണനാണയം നറുക്കെടുപ്പിലൂടെ ക്യാമ്പിൽ വിതരണം ചെയ്തു. ആസ്‌പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്, ഐ പ്ലസ് ഒപ്റ്റിക്‌സ്, ലുലു ഹൈപ്പർ മാർക്കറ്റ്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ്, എ. റ്റി. സി. എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും മെഡിക്കൽ ക്യാമ്പിന് ലഭിച്ചു. മാനവിക സ്‌നേഹവും, സേവനതത്പരതയും കൈമുതലാക്കിയ നഴ്‌സുമാർ നേതൃത്വം നൽകിയ ഈ സൗജന്യ വൈദ്യ പരിശോധന ഏറെ പ്രയോജനകരമായിരുന്നുവെന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Read Also: ഏറ്റവും അധികം വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ, ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ ആഘോഷിച്ച് ദിലീപ് ഫാൻസ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button