KozhikodeKeralaNattuvarthaLatest NewsNews

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിനിയും മുയിപ്പോത്ത് സാംസ്‌കാരിക നിലയം റോഡിലെ പുത്തന്‍പുരയില്‍ അമ്മതിന്റെ ഭാര്യയുമായ ജമീല (46) ആണ് മരിച്ചത്

കോഴിക്കോട് : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിനിയും മുയിപ്പോത്ത് സാംസ്‌കാരിക നിലയം റോഡിലെ പുത്തന്‍പുരയില്‍ അമ്മതിന്റെ ഭാര്യയുമായ ജമീല (46) ആണ് മരിച്ചത്.

Read Also : ഹജ് വേളയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറണം: സൗദി അറേബ്യ

മെയ് 31-ന് വൈകിട്ട് ആണ് സംഭവം. വീട്ടുവളപ്പില്‍ നിന്നും തേങ്ങ എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മക്കള്‍ : അജ്മല്‍, അസ്‌ലം (ഇരുവരും ഗള്‍ഫ്), റഫീന. മരുമക്കള്‍ ഷിഫാന, മുഹമ്മദ് (എരവട്ടൂര്‍). സഹോദരങ്ങള്‍ റഫീഖ്, റംല (ഇരുവരും ചെറുവണ്ണൂര്‍), സബിയ (ആയോല്‍പ്പടി), നഫീസ (എരവട്ടൂര്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button