News

മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

ഡൽഹി: സോഷ്യല്‍ മീഡിയകള്‍ ‘അര്‍ദ്ധസത്യങ്ങള്‍’ പ്രചരിപ്പിക്കുകയാണെന്നും അവയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല. പ്രവാചകനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്, മുന്‍ ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ കടുത്ത ഭാഷയില്‍ വിമർശിച്ച, സുപ്രീം കോടതി ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പാതി സത്യവും പാതി വിവരവും കൈവശമുള്ള’ ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിയമങ്ങളെ മറികടക്കുന്നത്. നിയമവാഴ്ച എന്തെന്ന് ഇവര്‍ക്ക് അറിയില്ല. തെളിവുകളും, ജുഡീഷ്യല്‍ പ്രക്രിയയും, സ്വന്തം പരിമിതികൾ മനസ്സിലാക്കാത്തവരുമാണ് ഇക്കൂട്ടർ’, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല പറഞ്ഞു.

അമരാവതി കൊലപാതകം: മുഖ്യ പ്രതി പിടിയിലായതിന് പിന്നാലെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി പോലീസ്

‘കോടതികളാണ് വിചാരണ നടത്തേണ്ടത്. സോഷ്യൽ മീഡിയയുടെ വിചാരണ, ജുഡീഷ്യറിയില്‍ അനാവശ്യമായ ഇടപെടലാണ്. ഇത് എല്ലാ നിയന്ത്രണരേഖയും മറികടക്കുന്നു, പകുതി സത്യം മാത്രം പിന്തുടരുന്നത് കൂടുതല്‍ പ്രശ്നകരമാണ്. ഭരണഘടനാ കോടതികള്‍ എല്ലായ്‌പ്പോഴും വിവരമുള്ള വിയോജിപ്പുകളും ക്രിയാത്മക വിമര്‍ശനങ്ങളും ദയയോടെ സ്വീകരിച്ചിട്ടുണ്ട്,’ ജെ.ബി. പര്‍ദിവാല വ്യക്തമാക്കി.

‘നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള നിയമവാഴ്ച സംരക്ഷിക്കാന്‍ രാജ്യത്തുടനീളം ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും ജഡ്ജിമാര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദിവാല പറഞ്ഞു.

ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗറാക്കും: കേരളത്തിലെ പ്രവർത്തകരെ അഭിനന്ദിച്ച് മോദി

വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കുറ്റവാളിയാക്കാനും നിരപരാധിയാക്കാനും അതു പ്രചരിപ്പിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ അപാരമായ ശക്തി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്‍സിറ്റീവ് വിചാരണകളുടെ പശ്ചാത്തലത്തില്‍, സോഷ്യല്‍ മീഡിയയുടെ നിയന്ത്രണത്തിനായി നിയമപരമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കണമെന്നും ജസ്റ്റിസ് ജെ.ബി. പര്‍ദിവാല കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button