Latest NewsIndiaNews

അമരാവതി കൊലപാതകം: മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് സൂചന നല്‍കി പോലീസ്

ജൂണ്‍ 21 നാണ് മെഡിക്കല്‍ ഷോപ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷ് കൊല്ലപ്പെട്ടത്

അമരാവതി : അമരാവതി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായേക്കുമെന്ന് വ്യക്തമാക്കി പോലീസ്. കേസില്‍ ഏഴ് പേരാണ് ഇതുവരെ പിടിയിലായത്. മുഖ്യപ്രതിയായ ഷെയ്ഖ് ഇര്‍ഫാന്‍ ഷെയ്ഖ് റഹീം എന്നയാളെ കഴിഞ്ഞ ദിവസം രാത്രി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. നാഗ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Read Also: ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗറാക്കും: കേരളത്തിലെ പ്രവർത്തകരെ അഭിനന്ദിച്ച് മോദി

ജൂണ്‍ 21 നാണ് മെഡിക്കല്‍ ഷോപ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ മുന്നില്‍ വച്ചാണ് പ്രതികള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ബിജെപിയുടെ മുന്‍ വക്താവായ നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്ന പോസ്റ്റ് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവെച്ചതിനാണ് ഭീകരര്‍ ഉമേഷിനെ കൊലപ്പെടുത്തിയത്. ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ കഴുത്തറുത്ത് കൊന്നതും ഇതേ കാരണത്തിന്റെ പേരിലായിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ യൂസഫ് ഖാന്‍ ഉമേഷിന്റെ സുഹൃത്തായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഉമേഷിന്റെ സഹോദരനും ഇക്കാര്യം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button