KeralaLatest NewsIndiaNews

ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗറാക്കും: കേരളത്തിലെ പ്രവർത്തകരെ അഭിനന്ദിച്ച് മോദി

ഹൈദരാബാദ്: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ ഹൈദരബാദിനെ ‘ഭാഗ്യനഗർ’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിനെ ‘ഭാഗ്യനഗർ’ ആക്കുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന്, ബി.ജെ.പി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിലെ പാ‍ർട്ടി പ്രവർത്തകരെ അഭിനന്ദിച്ച് മോദി സംസാരിച്ചു.

കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നും വെല്ലുവിളികൾക്കിടയിലും ശക്തമായി പ്രവർത്തിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

മുസ്ലിം വിഭാഗത്തിലെ പിന്നോക്കാർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികൾ പിന്നോക്കക്കാരിൽ എത്തിക്കുന്നതിനായി, പാർട്ടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മോദി ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

വർഷങ്ങളായി ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്നും അവരെ പരിഹസിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് പാ‍ർട്ടി ചെയ്തതൊന്നും ബി.ജെ.പി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ആശയത്തിന്‍റെ അടിസ്ഥാനം ജനാധിപത്യമാണെന്നും വൈവിധ്യത്തിന്‍റെ ഊർജ്ജം ഉൾക്കൊണ്ട്, രാജ്യത്ത് സംഘടന വളർത്തണമെന്നും മോദി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button