പോഡ്കാസ്റ്റുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്പോട്ടിഫൈ. ഉപയോക്താക്കൾക്ക് സ്പോട്ടിഫൈ ആപ്പിൽ തന്നെ പോഡ്കാസ്റ്റുകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നാണ് സ്പോട്ടിഫൈ.
സ്പോട്ടിഫൈയിൽ ഈ ഫീച്ചറുകൾ എത്തുന്നതോടെ, ആങ്കർ (Anchor) ആപ്പിനോട് വിട പറയാൻ കഴിയും. പോഡ്കാസ്റ്റുകൾ റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന സ്പോട്ടിഫൈയുടെ തന്നെ ആപ്പാണ് ആങ്കർ.
Also Read: അബോഷൻ ക്ലിനിക്കുകൾ ഗൂഗിളിൽ സെർച്ച് ചെയ്യാറുണ്ടോ? പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ
റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫീച്ചർ ‘Your Library’ ഓപ്ഷന് അടുത്താണ് നൽകുക. ഈ ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം Record Podacast, Create Playlist എന്നിവ ദൃശ്യമാകും. ഇതിൽ Record Podacast തിരഞ്ഞെടുത്താൽ മറ്റു ടൂളുകളുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് പോഡ്കാസ്റ്റ് നിർമ്മിക്കാൻ കഴിയും. നിലവിൽ, ഈ സേവനം ന്യൂസിലാൻഡിലാണ് അവതരിപ്പിച്ചത്.
Post Your Comments