
ടെലിവിഷൻ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന ആളാണ് ലക്ഷ്മി നക്ഷത്ര. വ്യത്യസ്തമായ അവതാരന ശൈലിയിലൂടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന അവതാര ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ചേര്‍ത്തലയിലെ ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും തന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നുവെന്നും അതുകണ്ടപ്പോൾ തന്റെ കണ്ണും നിറഞ്ഞെന്ന് ലക്ഷ്മി പറയുന്നു.
‘ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16. വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ , കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ , ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല . അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ , ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു’, ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
Post Your Comments