Latest NewsKeralaNews

‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’: അച്ഛന്റെ പ്രായമുള്ള ആളെ പോലും ആ കുട്ടി ചീത്ത വിളിച്ചു – ഓട്ടോക്കാർ പറയുമ്പോൾ

ആലുവ: റീ റിലീസ് ചെയ്ത സ്ഫടികം സിനിമയുടെ പബ്ലിക് റിവ്യൂ എടുക്കുന്നതിനിടെ അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയ്ക്കെതിരെയാണ് ഓട്ടോ തൊഴിലാളികളുടെ മൊഴി. സ്ത്രീകളോട് വളരെ മോശമായ ചോദ്യങ്ങളായിരുന്നു അവതാരക ചോദിച്ചിരുന്നതെന്നും, അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് സ്ഥലത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നത്. മീഡിയ വൺ ചാനലിനോടായിരുന്നു ഇവരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

‘കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടി തങ്ങളോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. എന്ത് മോശം ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത് എന്നായിരുന്നു അന്ന് പെൺകുട്ടികൾ പറഞ്ഞത്. പൊതുവേദിയിൽ പറയാൻ പറ്റാത്ത മ്ലേച്ഛമായ ചോദ്യങ്ങളാണ് ആ കുട്ടി സ്ത്രീകളോട് അടക്കം ചോദിക്കുന്നത്. ഡബിൾ മീനിങ് ഉള്ള ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. സംസ്കാരമില്ലാത്ത ഒരു ഭാഷയാണത്. ആർത്തമമുള്ള സമയത്ത് സ്ത്രീകൾക്ക് അമ്പലത്തിൽ കയറാമോ? തുടങ്ങിയ ചോദ്യങ്ങളൊക്കെ ആണ് അവർ ചോദിക്കുന്നത്. ഉത്തരം പറയുന്ന സ്ത്രീകളോട് നിങ്ങൾ ആർത്തവം ഉള്ളപ്പോൾ സ്‌കൂളിൽ പോകുന്നില്ലേ? കോളേജിൽ പോകുന്നില്ലേ തീയേറ്ററിൽ പോകുന്നില്ലേ അതുപോലെ തന്നെയല്ലേ അമ്പലവും, എന്താ പോയാൽ എന്നാണ് ആ അവതാരക തിരിച്ച് ചോദിക്കുന്നത്. അമ്പലത്തെയും ഹിന്ദു മതത്തിന്റെ വിശ്വാസത്തെയും വിലകുറച്ച് കാണുകയാണ് അവർ.

സുന്നത്തിനെ കുറിച്ച് ചോദിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നതിൽ അല്ല, അതിന് അവർ ഉദ്ദേശിക്കുന്ന ഉത്തരം നമ്മൾ നൽകണം. ഇല്ലെങ്കിൽ അവർ നമ്മളെ കൊണ്ട് അങ്ങനെ ഒരു ഉത്തരത്തിലേക്ക് എത്തിക്കും. ഈ കാര്യങ്ങളൊക്കെ ഞങ്ങൾ സ്ഥിരമായി കാണുന്നവരാണ്. സംഭവദിവസം ഞങ്ങൾ അവരെ കണ്ടപ്പോൾ, എന്തിനാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. സംസ്കാരമില്ലാത്ത ചോദ്യങ്ങൾ കുട്ടികളോടൊക്കെ ചോദിക്കുന്നത് എന്തിനാണ്? എന്ന് ആ അവതാരകയോട് ഞങ്ങൾ ചോദിച്ചു. ചോദിച്ചതും ‘ഞാൻ മാധ്യമപ്രവർത്തകയാണെടാ…’ എന്ന് പറഞ്ഞ് ആ പെൺകുട്ടി ഞങ്ങളോട് തട്ടിക്കയറി. ഞങ്ങളെ പറയാത്ത അനാവശ്യമില്ല. ആ കുട്ടിയുടെ പിതാവിന്റെ പ്രായമുള്ള ആളെ പോലും അവർ ചീത്ത വിളിച്ചു. ഞങ്ങൾ അവരെ സ്പർശിക്കുകയോ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല’, ഓട്ടോ തൊഴിലാളികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button