പ്രമുഖ ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്, മ്യൂസിക് രംഗത്തേക്കും ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ‘ടിക്ടോക് മ്യൂസിക്’ എന്ന് പേര് നൽകിയിരിക്കുന്ന പുതിയ ആപ്പാണ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ് ടിക്ടോക് വിപണിയിൽ ജനപ്രീതി നേടിയെടുത്തത്. പ്രധാനമായും വിനോദം, ഫാഷൻ, സ്പോർട്സ്, സമകാലിക ഇവന്റുകൾ എന്നീ മേഖലകളിലെ ഓഡിയോകൾക്കായിരിക്കും മുൻഗണന കൊടുക്കുക. കൂടാതെ, വീഡിയോ ഇന്ററാക്ടീവ് പ്രോഗ്രാമിംഗ് തൽസമയം സ്ട്രീം ചെയ്യാനുള്ള സംവിധാനവും ഉൾപ്പെടുത്തും.
മ്യൂസിക് സ്ട്രീമിംഗ് ഭീമന്മാരായ സ്പോട്ടിഫൈ, ആപ്പിൾ ഗൂഗിൾ എന്നിവയ്ക്കൊപ്പമാകും ടിക്ടോക് മ്യൂസിക് വിപണിയിൽ മത്സരിക്കുക. ബൈറ്റ്ഡാൻസ് ഇതിനോടകം റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിംഗ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments