കൊച്ചി: അവതാരകയെ അസഭ്യ വാക്കുകൾ പറഞ്ഞ് അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ മരട് പോലീസ് വിട്ടയച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി വ്യക്തമാക്കി.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. അവതാരകരുടെ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി അസഭ്യം പറയുകയായിരുന്നു എന്ന് പരാതിക്കാര്‍ പറയുന്നു.
പകരക്കാരനായി ജോലിക്ക് കയറിയ അന്യസംസ്ഥാന തൊഴിലാളിയെയും ഭാര്യയെയും വധിക്കാൻ ശ്രമം : യുവാവ് പിടിയിൽ
അതേസമയം, കേസിൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ശ്രീനാഥ് ഭാസിക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നടന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments