MalappuramKeralaNattuvarthaLatest NewsNews

അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു : സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

നി​ലമ്പൂർ ഡി​പ്പോ സ്വ​ദേ​ശി​ക​ളാ​യ ക​ല്ലി​ക്കോ​ട്ട് ഷാ​രോ​ണ്‍(27), അ​നു​ജ​ൻ ഡെ​ന്നീ​സ് (അ​പ്പു-25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

നി​ല​മ്പൂ​ർ: അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ത്തി കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ൻ​മാ​ർ പൊലീ​സ് പിടിയിൽ. നി​ലമ്പൂർ ഡി​പ്പോ സ്വ​ദേ​ശി​ക​ളാ​യ ക​ല്ലി​ക്കോ​ട്ട് ഷാ​രോ​ണ്‍(27), അ​നു​ജ​ൻ ഡെ​ന്നീ​സ് (അ​പ്പു-25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നി​ലമ്പൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മേ​യ് മൂ​ന്നി​നാണ് കേസിനാസ്പദമായ സംഭവം. നി​ല​മ്പൂർ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം ഡി​പ്പോ എ​ന്ന സ്ഥ​ല​ത്തു വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി​ക​ളു​ടെ മാ​താ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജ്മി വി​ളി​ച്ച് ശ​ല്യം ചെ​യ്തു എ​ന്നാ​രോ​പി​ച്ച് പ​രാ​തി​ക്കാ​ര​നെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ളെ​യും ക​ത്തി കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്.

Read Also : ലോഡ്ജിൽ മുറിയെടുത്തത് ഹാഷിം, പിന്നാലെ 3 പേർ മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചെന്ന് വെളിപ്പെടുത്തൽ

തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ശക്ത​​മാ​ക്കി​യി​രു​ന്നു. ഷാ​രോ​ണ്‍ മ​റ്റൊ​രു വ​ധ​ശ്ര​മ കേ​സി​ലും പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി നി​ല​മ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button