നിലമ്പൂർ: അന്യസംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരൻമാർ പൊലീസ് പിടിയിൽ. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോണ്‍(27), അനുജൻ ഡെന്നീസ് (അപ്പു-25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപം ഡിപ്പോ എന്ന സ്ഥലത്തു വച്ചാണ് സംഭവം നടന്നത്. പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ചുവെന്നായിരുന്നു കേസ്.
തുടർന്ന്, ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഷാരോണ്‍ മറ്റൊരു വധശ്രമ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
Post Your Comments