ThrissurLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

പു​ത്ത​ന്‍​ചി​റ മാ​ണി​യം​കാ​വ് കാ​ട്ടു​കാ​ര​ന്‍ നാ​സ​റി​നെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

മാ​ള: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച്‌ കബളിപ്പിച്ച്‌ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​ നി​ന്ന് പ​ണ​മെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്രതി പിടിയില്‍. പു​ത്ത​ന്‍​ചി​റ മാ​ണി​യം​കാ​വ് കാ​ട്ടു​കാ​ര​ന്‍ നാ​സ​റി​നെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാ​ള പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെയ്തത്.

Read Also : ബര്‍മിംഗ്ഹാം ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

ഇയാള്‍ ബാങ്കില്‍ നിന്നും പ​ല ത​വ​ണ​യാ​യി ഏ​ഴ്​ ല​ക്ഷം രൂ​പ​യാ​ണ് ഇയാൾ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button