ഉദയ്പൂർ: ഉദയ്പൂർ കൊലപാതകത്തിൽ പ്രതികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അൻസാരി എന്നിവരെ തൂക്കിലേറ്റണമെന്ന് രാജസ്ഥാൻ മന്ത്രി. കേസിലെ പ്രതികളായ രണ്ട് പേരേയും, നാല് ദിവസത്തിനകം തൂക്കിലേറ്റണമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് കാരണമായവരെ സുഖമായി ജീവിക്കാൻ അനുവദിക്കില്ലെന്നും പ്രതാപ് സിംഗ് വ്യക്തമാക്കി.
രാജ്യത്ത് താലിബാനിസം അനുവദിക്കില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ ശിക്ഷിച്ചില്ലെങ്കിൽ നാളെ, അവർ നമ്മളേയും കൊല്ലുമെന്നും പ്രതാപ് സിംഗ് വ്യക്തമാക്കി. കനയ്യ ലാലിനെ ആക്രമിച്ചവരുടെ മുഖം കണ്ടാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് വന്നവരാണെന്ന് തോന്നുന്നുവെന്നും ഇത്തരക്കാരെ കോടതി തൂക്കിലേറ്റണമെന്നും പ്രതാപ് സിംഗ് പറഞ്ഞു.
ബിജെപി ദേശീയ വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽ ജോലിക്കാരനായ കനയ്യ ലാലിനെ കടയിൽ കയറി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന്, സംസ്ഥാനത്ത് ശക്തമായ സംഘാർഷാവസ്ഥ നിലനിൽക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ പാക് അനുകൂല തീവ്രവാദ സംഘടനയാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments