Latest NewsNewsIndia

ഉദയ്പൂര്‍ കൊലപാതകം, പ്രതികള്‍ക്ക് പാക് ബന്ധം: എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു

കൊലയാളികളായ റിയാസിന്റേയും ഗൗസ് മുഹമ്മദിന്റേയും ഫോണുകളില്‍ എന്‍ഐഎ കണ്ടെത്തിയത് 10 പാക് നമ്പറുകള്‍

ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

Read Also: ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

പ്രതികളുടെ ഫോണുകളില്‍ നിന്നും പാക് നമ്പറുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രതികളുടെ പാകിസ്ഥാന്‍ ബന്ധത്തിന് വ്യക്തമായ മറ്റൊരു തെളിവ് കൂടിയായി. പ്രധാന പ്രതികളായ റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവരുടെ ഫോണുകളിലാണ് പാക് നമ്പറുകള്‍ കണ്ടെത്തിയത്. ഇരുവരുടെയും ഫോണുകളില്‍ പത്തോളം പാക് നമ്പറുകളാണ് ഉണ്ടായിരുന്നത്.

ഉദയ്പൂര്‍ കൊലപാതകം ഭീകരാക്രമണമാണെന്നും സംഭവത്തില്‍ പാക് ബന്ധമുണ്ടെന്നുമുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനെല്ലാം ബലം നല്‍കുന്നതാണ് ഫോണിലെ വിവരങ്ങള്‍. പ്രതികള്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയായ ദവാത് ഇ ഇസ്ലാമിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പാക് ബന്ധമുണ്ടെന്ന സംശയം ജനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button