താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ.ബി ഗണേഷ് കുമാർ. അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പലരും ആ ക്ലബ്ബിൽ നിന്നും പുറത്തുപോകുമെന്നും കെ.ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
‘ചാരിറ്റബില്‍ സൊസൈറ്റി എന്ന നിലയ്ക്കാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ അത് വ്യക്തമാക്കണം. അമ്മയുടെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല. ആരോപണ വിധേയനായ ഒരാളെ സംരക്ഷിക്കാൻ അമ്മയെ ക്ലബ്ബാക്കി ഇടവേള ബാബു മാറ്റി. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ബിനീഷ് കോടിയേരിയുടെ കേസ് പോലെയല്ല, വിജയ് ബാബുവിന്റെ കേസ്. ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന വാദം തെറ്റാണ്’, ഗണേഷ് കുമാർ പറയുന്നു.
അതേസമയം, ദിലീപിന്റെ മാതൃക പിന്തുടര്‍ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടനയായ അമ്മ ശ്രദ്ധിക്കണമെന്നും, വിഷയത്തെ ആദ്യം നിസാരവത്കരിച്ചതായും പെണ്‍കുട്ടി പറയുന്നതില്‍ ഇപ്പോള്‍ സത്യമുണ്ടെന്ന് തോന്നുന്നതായും ഗണേഷ് കുമാര്‍ പറയുന്നു. ജഗതി ശ്രീകുമാറിനെ അനാവശ്യമായി ഇതിലേക്ക് വലിഴച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments